പ്രതീകാത്മക ചിത്രം
പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സി.ഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പ്. പീഡിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.
2014ല്‍ പാലക്കാട്ട് സർവിസിലിരിക്കെ നടന്ന കാര്യങ്ങളാണ് നവംബര്‍ 15ന് ആത്മഹത്യചെയ്ത ബിനു തോമസിന്റെ കുറിപ്പിലുള്ളത്. ആരോപണവിധേയനായ മേലുദ്യോഗസ്ഥന് നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈ.എസ്.പിയാണ്. ചെര്‍പ്പുളശ്ശേരി നഗരത്തിൽവെച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു.
അന്നേ ദിവസം രാത്രി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പംകൂട്ടി സ്ത്രീയുടെ വീട്ടിലെത്തി. അതിനുശേഷം ഇക്കാര്യം പറഞ്ഞ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ആറു മാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയിൽ ബിനു തോമസ് ജോലിക്ക് കയറിയത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ കോട്ടേജില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. തൊട്ടിൽപാലം സ്വദേശിയാണ് 52കാരനായ ബിനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.