'ആക്ഷൻ ഹീറോ ബിജുവിലെ' നടൻ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരി മരുന്നുമായി പിടിയിൽ. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്​.

എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ്​ എറണാകുളം നേർത്തിൽ നിന്നാണ്​ മാരകലഹരി മരുന്നുമായി പിടിയിലായത്​.ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരിമരുന്നുകൾക്കൊപ്പം മാരാകായുധവും പ്രസാദിൽ നിന്നി പിടിച്ചെടുത്തിട്ടുണ്ട്​.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്​.ആക്ഷൻ ഹീറോ ബിജുവിന്​ പുറമെ ഇബ, കർമാനി തുടങ്ങിയ സിനിമകളിലാണ് ഇയാൾ അഭിനയിച്ചിട്ടുള്ളത്​.

Tags:    
News Summary - cine actor arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.