‘നവാസ്​ നന്മയുടെയും നീതിയുടെയും ആൾരൂപം’

കൊച്ചി: മേലുദ്യോഗസ്​ഥനുമായുണ്ടായ പ്രശ്​നങ്ങൾ കാരണം നാടുവിട്ട എറണാകുളം സെൻട്രൽ സി.ഐ നവാസിനെ പിന്തുണച്ച്​ പ ൊലീസ്​ അസോസിയേഷൻ നേതാവി​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വൈറലാകുന്നു. ​ സത്യസന്ധനും ധീരനുമായ പൊലീസുകാരനായി രുന്നെന്നും സംഭവം ഗൗരവമായി കാണണമെന്നുമാണ്​​ കേരള പൊലീസ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ സെക്രട്ടറി സി.ആർ. ബിജുവി​​െൻറ പോസ്​റ്റ്​. ശരിയുടെ പക്ഷത്ത്​ ഉറച്ചുനിക്കുന്നയാളായതിനാൽ മാനസിക സമ്മർദം ഏറെയായിരുന്നെന്നും എന്നാൽ, അത്തരം സമ്മർദങ്ങളിലൊന്നും തളരുന്നയാളല്ല നവാസെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്​ബുക്ക്​ കുറിപ്പി​​െൻറ പ്രസക്​ത ഭാഗങ്ങൾ: ‘‘അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ, അദ്ദേഹം ഒരു ഭീരുവല്ല. കാലത്തി​​െൻറ കുത്തൊഴുക്കിൽപെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടെയും അർപ്പണബോധത്തി​​െൻറയും ആൾരൂപമാണ് അദ്ദേഹം. സ്വന്തം നിലപാടുകളിൽ, അതായത് ശരിപക്ഷ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ വലിയ മാനസിക സംഘർഷങ്ങളിലായിരുന്നു എന്ന കാര്യം ശരിയായിരിക്കാം. അതിൽ ചില വിഷമങ്ങൾ എന്നോടും പങ്കു​െവച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും തളർത്തുന്ന പ്രകൃതക്കാരനല്ല ഞാനറിയുന്ന നവാസ് സർ. മട്ടാഞ്ചേരിയിലേക്ക് ട്രാൻസ്​ഫറായി നിൽക്കുകയായിരുന്നു. പുതിയ സ്​റ്റേഷനിലേക്ക് എത്തുന്നതിനുമുമ്പ് ഒന്ന് മാനസിക ഉന്മേഷത്തിനായി മാറിനിൽക്കാൻ പോയതാകാം എന്നുതന്നെ ഇപ്പോഴും ഞാൻ ഉറച്ചുവിശ്വസിക്കുന്നു. കാരണം ഞാനറിയുന്ന നവാസ് സാർ ഭീരുവല്ല; കരുത്തനാണ്. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആൾരൂപമാണ്.

കഴിഞ്ഞ ദിവസം എറണാകുളം എ.സി.പിയുമായി ഉണ്ടായതായി പറയുന്ന കാരണങ്ങൾ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്​ടിച്ചതെന്നും കരുതുന്നില്ല. അതും ഒരു കാരണമാണെന്ന് മാത്രം. സ്വന്തം ഭർത്താവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അറിയാവുന്ന ആളെന്ന നിലയിലാകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ലെന്ന പരാതി നൽകിയത്. എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. നവാസ് സാറിനെപ്പോലെ സത്യസന്ധരും മികവുറ്റവരുമായ നിരവധി നവാസുമാർ കേരള പൊലീസിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ, ഉള്ള നവാസുമാരെപ്പോലും മാനസികമായി തകർക്കുന്ന ചില ശരികേടുകൾ പൊലീസിനുള്ളിൽ ഇന്നും നിലനിൽക്കുന്നുവെന്ന് ഈ സംഭവം വിളിച്ചു പറയുന്നു.

നവാസ് സാർ തിരിച്ചെത്തും. പക്ഷേ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. നവാസ് സാറിനെ അറിയാത്തവർ ഒരുപക്ഷേ അദ്ദേഹം വെറുമൊരു ദുർബലനാണെന്ന് കരുതുന്നുണ്ടാകാം. പക്ഷേ, അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം, കരുത്തനും ധീരനും സത്യസന്ധനുമായ മികച്ച പൊലീസ് ഓഫിസറാണെന്ന്​. അതുകൊണ്ടാണ് ഈ സംഭവം ഗൗരവമായി കാണേണ്ടതും’’.

Tags:    
News Summary - CI navas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.