കള്ള​ക്കേസുണ്ടാക്കാൻ മേലു​േദ്യാഗസ്​ഥൻ നിർബന്ധിപ്പിച്ചിരുന്നതായി സി.ഐ നവാസി​െൻറ ഭാര്യ

കൊച്ചി: എറണാകുളം സെൻട്രൽ സി.ഐ നവാസിനെ കാണാതായ സംഭവത്തിൽ മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ​. നവാസിനെ മേലുദ്യോഗസ്​ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും ചിലർക്കെതിരെ കള്ളക്കേസുണ്ടാക്കാൻ നിർബന്ധിപ്പിച ്ചിരുന്നതായും അവർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നവാസിനെ കാണാതായശേഷം ആദ്യമായാണ്​ അവർ മാധ്യമ​ങ്ങളോട്​ പ്രതി കരിക്കുന്നത്​.

അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ പലതവണ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്​. കള ്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. വയർലെസിലൂടെ എ.സി.പിയുമായി വാഗ്വാദം നടന്നു. വയർലെസ് സെറ്റ് രേഖകൾ അന്വേഷണസ ംഘം പരിശോധിക്കണം. മേലുദ്യോഗസ്ഥ​​െൻറ പേര് തന്നോട് പറഞ്ഞിട്ടില്ല. പൊലീസിൽനിന്ന് വ്യക്തമായ മറുപടി കിട്ടുന്നില് ല. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്​. ഭർത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്​.

കാണാതാകുന്നതി​​െൻറ തലേദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽനിന്ന്​ ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതുകഴിഞ്ഞ് രാത്രി യൂനിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് പുലർച്ച നാലിനാണ്. വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. അന്വേഷിച്ചപ്പോൾ ‘ഒരുപാട് വഴക്ക്​ കേട്ടു’ എന്നു പറഞ്ഞു. 20 മിനിറ്റിനു ശേഷമാണ് കാണാതായത്. വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റ്​ കാര്യങ്ങൾ ചോദിക്കാമെന്നാണ് താൻ വിചാരിച്ചത്.കാണാതായ കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതായപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്​റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ വിവരമൊന്നുമില്ല.

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതി​​െൻറ തെളിവ്​ ലഭിച്ചതായി അറിയിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കുകയും ചെയ്​തു. അതുമാത്രമാണ് ആശ്വാസം. മക്കളോട്​ തനിക്ക് സമാധാനം പറയണം. പൊലീസി​​െൻറ സഹായമല്ലാതെ ഒരു വഴിയും മുന്നിലില്ല. മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത് -അവർ പറഞ്ഞു.

നീണ്ട യാത്രക്ക്​ പോവുകയാണെന്ന്​ ഭാര്യക്ക്​ സി.ഐ നവാസി​​െൻറ സന്ദേശം
തുറവൂർ: കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ്​. നവാസ്​ ഭാര്യയുടെ ഫോണിലേക്ക് ‘നീണ്ട യാത്രക്ക് പോകുകയാണ്, ഉമ്മയെ നോക്കണം, സഹോദരിയെ വിളിച്ച് വീട്ടിൽ നിർത്തണം’ എന്ന സന്ദേശം അയച്ചതായി സഹോദരൻ തുറവൂർ രാമനേഴത്ത് ലത്തീഫ്. കൈക്കൂലി വാങ്ങാത്തയാളാണെങ്കിലും സാമ്പത്തികമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ലത്തീഫ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ച മുതൽ സഹോദരനെ കാണാനി​ല്ലെന്നറിഞ്ഞതിനെത്തുടർന്ന് എറണാകുളത്തെ നവാസി​​െൻറ താമസസ്ഥലത്തെത്തിയ ലത്തീഫ് വ്യാഴാഴ്ച രാത്രിയാണ് തിരിച്ച് വീട്ടിലെത്തിയത്. ചേർത്തലയിലും മാരാരിക്കുളത്തും സി.ഐ ആയിരുന്നപ്പോൾ കുത്തിയതോട് പഞ്ചായത്ത് ഒമ്പതാംവാർഡ് തുറവൂർ രാമനേഴത്ത് കുടുംബവീട്ടിലായിരുന്നു താമസം.

കുടുംബവീട് മോടിയാക്കി രണ്ടാംനിലയുടെ നിർമാണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ മാസം അയൽവാസിയുടെ മരണത്തിന്​ നാട്ടിൽ വന്നുപോയതാണ്​.കേസുകൾ കൃത്യസമയത്ത് സത്യസന്ധമായി അന്വേഷിക്കുന്നതിൽ നവാസ്​ മികവ് പുലർത്തിയിരുന്നു. ഈ മികവിന്​ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡി.ജി.പി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.

Tags:    
News Summary - CI Navas Wife on Missing Husband-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.