സഭ തർക്കം: ഹിതപരിശോധന നിർദേശം തള്ളി ഓർത്തഡോക്​സ്​ സഭ

കോട്ടയം: നിയമപരിഷ്​കരണ കമീഷ​െൻറ ഹിതപരിശോധന നിർദേശം സുപ്രീംകോടതിയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്​ ഓർത്തഡോക്​സ്​ സഭ. ഹിതപരിശോധനയെ അംഗീകരിക്കില്ല. വിഘടനവാദം പ്രോത്സാഹിപ്പിക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂ. സുപ്രീംകോടതി വിധിയെ നിയമനിർമാണത്തിലൂ​െട മറികടക്കാൻ ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗനിർദേശമുണ്ട്. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യറിയുടെ മഹിമകെടുത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്.

മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. സഭാ ഭരണം നിർവഹിക്കാനുള്ള അടിസ്ഥാനരേഖയായി കോടതി അംഗീകരിച്ച 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയാർക്കീസ് വിഭാഗത്തി​െൻറ നിലപാടുകളാണ് കമീഷൻ ശിപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തെരഞ്ഞെടുപ്പ്​ നടത്താൻ സഭ ഒരുക്കമാണ്.

പള്ളികളിൽ ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകൽപന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരി​െല്ലന്ന് കരുതുന്നതായും ബിജു ഉമ്മൻ പറഞ്ഞു.

Tags:    
News Summary - Church dispute: Orthodox Church rejects referendum proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.