കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രചാരണം നടത്തുന്ന പ്രഫ. ജോസഫ് വര്‍ഗീസിനുനേരെ വീണ്ടും ആക്രമണം. ജന്മദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രചാരണവുമായി ഇടപ്പള്ളി പള്ളിയിലെത്തിയതായിരുന്നു ജോസഫ് വർഗീസ്. ലഘുലേഖയോടൊപ്പം മധുരപലഹാരങ്ങളും വിതരണം ചെയ്തായിരുന്നു പ്രചാരണം. ഇതിനിടെയായിരുന്നു ആക്രമണം.
മുഖത്തും വയറിനും പരിക്കേറ്റ ജോസഫ് വര്‍ഗീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട ലഘുലേഖ പള്ളികളില്‍ വിതരണം ചെയ്യുന്നതിനിടെ മുമ്പും ജോസഫിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ക്രൈസ്തവ സഭകളില്‍ ജനാധിപത്യം വേണമെന്നും വിശ്വാസികള്‍ ഉള്‍പ്പെടുന്ന സമിതിയാകണം സഭയുടെ സ്വത്തുക്കളുടെ കൈകാര്യകര്ത്താക്കളെന്നുമുള്ള ആവശ്യമാണ് ചര്‍ച്ച് ആക്ടിലൂടെ പറയുന്നത്.
കർദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെയുള്‍പ്പെടെ ആരോപണം ഉയര്‍ന്ന സഭയുടെ ഭൂമി ഇടപാട് വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജോസഫ് വര്‍ഗീസും മകൾ ഇന്ദുലേഖയും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ആക്രമണത്തിെൻറ ദൃശ്യങ്ങള്‍ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ഇത് പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാകുമെന്നും ജോസഫ് വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.