തിരുവനന്തപുരം: സഹനത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശവുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു . ദേവാലയങ്ങളിലെ പ്രാർഥനകളിലൂടെ ദൈവപുത്രെൻറ തിരുപ്പിറവി ഒാർമിച്ച് വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു.
വത്തിക്കാനിെല സെൻറ് പീേറ്റഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രാർഥനാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഭക്ഷണം കളയുേമ്പാൾ ലോകത്ത് പട്ടിണി കിടക്കുന്നവരെ ഒാർക്കണമെന്നും ലളിത ജീവിതം മാതൃകയാക്കണമെന്നും മാർപ്പാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിൽ ക്രിസ്മസിെൻറ ഭാഗമായി പ്രാർഥനാ ചടങ്ങളുകൾ നടന്നു. തിരുവനന്തപുരം പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് സുസെപാക്യം പ്രാർഥനാ ചടങ്ങുകൾക്ക് കാർമികതവം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.