'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി' മത്സരവുമായി വനിതാ ശിശു വികസന വകുപ്പ്

തൃശൂർ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി' മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകകരമായ വിഷയങ്ങള്‍ എന്നിവ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ ഡോക്യുമെന്ററിയായി അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളില്‍ സമര്‍പ്പിക്കണം.

childrensdaycontest2020@gmail.com എന്ന മൈയിലിലും അയയ്ക്കാം. വീഡിയോകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.

ജില്ലാ തല വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം സമ്മാനമായി ലഭിക്കും. സംസ്ഥാനതല വിജയികള്‍ക്ക് 10,000, 7500, 5000 രൂപ വീതവും ലഭിക്കും. അയയ്ക്കുന്നവര്‍ പേരും, മൊബൈല്‍ നമ്പറും ഇ മെയിലില്‍ വ്യക്തമാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.