representational image
വീടുവിട്ട രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി
പറവൂർ: മലയിടം തുരുത്തിൽനിന്ന് കാണാതായ രണ്ട് കുട്ടികളെ പറവൂരിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടോടെ കാണാതായ കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കെ.എം.കെ. കവലക്ക് സമീപമുള്ള ഒരു കടയിൽ എത്തിയ ഇവരെ കടയുടമ തിരിച്ചറിഞ്ഞു പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സ്കൂൾ വിദ്യാർഥികളായ കുട്ടികൾ ചെറായി ബീച്ചിൽ പോകാനാണ് വീട്ടുകാരറിയാതെ സൈക്കിളിൽ പുറപ്പെട്ടത്. കുട്ടികളെ കാണാതായതോടെ വീട്ടുകാർ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച രാത്രി ഇവർ ഒരു വെയിറ്റിങ് ഷെഡിൽ കിടന്നുറങ്ങി. തുടർന്ന് ചൊവ്വാഴ്ച ബീച്ചിലേക്കുള്ള യാത്രാമധ്യേയാണ് നഗരത്തിലെ വ്യാപാരി തിരിച്ചറിഞ്ഞത്. മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.