Posted On
date_range Updated On
date_range ജുവനൈൽ ഹോമിലെ പീഡനശ്രമം: 77കാരനെ അറസ്റ്റ് ചെയ്തു
വെള്ളിമാട്കുന്ന്: ജുവനൈൽ ഹോമിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിെയ പീഡിപ്പിച്ചെന്ന പരാതിയിൽ ജുവനൈൽ ഹോമിലെതന്നെ അന്തേവാസിയായ വയോധികനെ അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് 77കാരനായ രാജനെയാണ് ചേവായൂർ പൊലീസ് ഞായറാഴ്ച പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. നടക്കാവ് സ്വദേശിയായ ഇയാളുടെ മുൻകാല വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ പെൺകുട്ടി അമ്പലത്തിൽ പോകവെ രാജൻ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിെച്ചന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചേവായൂർ സി.െഎ കെ.െക. ബിജുവിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.