ഫ്ലാറ്റില്‍ ഒറ്റക്കായ സഹോദരങ്ങളുടെ ബന്ധുക്കളെ കണ്ടത്തൊന്‍ ശ്രമം

മലപ്പുറം: രക്ഷിതാക്കളോ ബന്ധുക്കളോ ഇല്ലാതെ ഫ്ളാറ്റില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങളുടെ ഉറ്റവരെ കണ്ടത്തൊനുള്ള ശ്രമം തുടരുന്നു. വ്യാഴാഴ്ചയാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെയും 11കാരനെയും മഞ്ചേരിയിലെ ഫ്ളാറ്റില്‍ തനിച്ചുകഴിയുന്ന നിലയില്‍ കണ്ടത്തെിയത്. ബാലസംരക്ഷണ യൂനിറ്റ് ഇടപെട്ട് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മാതാവിനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടികള്‍ താമസിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മാതാവ് വിദേശത്തേക്ക് പോയതിന് പിറകെ മുത്തശ്ശിയും അപ്രത്യക്ഷയായി. മാതാവും പിതാവും അകല്‍ച്ചയിലായതിനാല്‍ മറ്റു ബന്ധുക്കളും കാര്യം അറിഞ്ഞില്ല. 

കൊല്ലം സ്വദേശിയായ യുവതി രണ്ടുവര്‍ഷം മുമ്പാണ് മഞ്ചേരിയില്‍ താമസം തുടങ്ങിയത്. മക്കളെ മുത്തശ്ശിയെ ഏല്‍പിച്ച് അഞ്ചുമാസം മുമ്പാണ് മാതാവ് ജോലി തേടി വിദേശത്തേക്ക് പോയത്. ആവശ്യത്തിനുള്ള പണം മാസവും യുവതി അയച്ചുകൊടുത്തിരുന്നു. രണ്ടാം ഭാര്യയുമായി തിരുവനന്തപുരത്ത് കഴിയുന്ന പിതാവ് ഈ കുട്ടികളുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. 

മുത്തശ്ശിയും വീട് വിട്ട് പോയതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ പ്രയാസത്തിലായി. 10ാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി രണ്ടാഴ്ചയായി സ്കൂളില്‍ പോയിരുന്നില്ല. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കിവരികയാണെന്നും ബന്ധുക്കളെ കണ്ടത്തൊന്‍ ബാലസംരക്ഷണ യൂനിറ്റ് ശ്രമം നടത്തുന്നുണ്ടെന്നും ജില്ല ഓഫിസര്‍ ഷമീര്‍ മച്ചിങ്ങല്‍ പറഞ്ഞു. 

Tags:    
News Summary - child rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.