Posted On
date_range Updated On
date_range അനുപമയുടെ ഹരജി വീണ്ടും മാറ്റി; തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: ഒരു വര്‍ഷം മുമ്പ് മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി അനുപമയുടെ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി വീണ്ടും മാറ്റി.
വിഷയം തിരുവനന്തപുരം കുടുംബ കോടതിയുടെ സജീവ പരിഗണനയിലിരിക്കെ കുഞ്ഞ് അന്യായ തടങ്കലിലാണെന്ന പറയാനാവുന്നതെങ്ങിനെയെന്നും ഈ ഘട്ടത്തിൽ ഇത്തരമൊരു ഹരജിയിൽ ഇടപെടേണ്ടതുണ്ടോയെന്നും ചൊവ്വാഴ്ച ആരാഞ്ഞ കോടതി, ഹരജി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
എന്നാൽ, ബുധനാഴ്ച അനുപമയുടെ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഹരജി തിങ്കളാഴ്ചത്തേക്ക് വീണ്ടും മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.