കോഴിക്കോട്: സഹപാഠിയുടെ പേനകൊണ്ട് കണ്ണിൽ കുത്തേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി. പുതുപ്പാടി മണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥി തൻവീർ അസ്ലമിനാണ് (അഞ്ച്) തിങ്കളാഴ്ച ഉച്ചക്ക് 12.30ന് സ്‍കൂളില്‍നിന്നു കണ്ണിന് പരിക്കേറ്റത്. കുട്ടിയെ പെെട്ടന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുപകരം സ്കൂൾ അധികൃതർ മാതാവ് ലൈലയെ വിവരം അറിയിക്കുകയായിരുന്നു.
മൂന്നുമണിയോടെ സ്കൂളിലെത്തിയ ലൈലയാണ് കുട്ടിയെ ആദ്യം ഇൗങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഭർതൃപിതാവ് സൈതലവിയെ വിവരം അറിയിക്കുകയും അദ്ദേഹമെത്തി ആംബുലൻസിൽ കുട്ടിയെ പിന്നീട് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പേനകൊണ്ടുള്ള കുത്തിൽ കണ്ണിലെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും കാഴ്‍ച പൂർണമായും തിരിച്ചുകിട്ടുമോയെന്ന് ഉറപ്പു പറയാനാകില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൃഷ്ണമണിയിലെ മുറിവ് തുന്നിയിട്ടുണ്ട്. ഇനി തിമിരം നീക്കണം. കണ്ണിലേക്കുള്ള ഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ടോ എന്നതുസംബന്ധിച്ച് ഡോ. സംഗീത രാജഗോപാലിെൻറ നേതൃത്വത്തിൽ പരിശോധന നടന്നുവരുകയാണ്.
അപകടം ഉണ്ടായ ഉടൻ അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാത്തത് ഗുരുതര വീഴ് ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. കുട്ടിയുടെ പിതാവ് മുഹമ്മദ് സാലി സൗദിയിലാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച കാട്ടിയവർക്കെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിക്ക് പരിക്കേറ്റതുസംബന്ധിച്ച് ക്ലാസ് ടീച്ചർ അറിയിച്ചില്ലെന്നാണ് സ്കൂൾ ഹെഡ്മാസ്റ്ററും മാനേജറും ബന്ധുക്കളെ അറിയിച്ചത്. ഇവർ ആശുപത്രിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.