മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു; സംഭവം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ (മൂന്നു വയസ്) ആണ് മരിച്ചത്. രാജസ്ഥാനിലെ ഗായത്രി നഗർ സ്വദേശികളാണ് റിദാന്‍റെ മാതാപിതാക്കൾ.

വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയോടെയാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിന് സമീപമുള്ള ഓടയിൽ നിന്നും കുട്ടിയെ കണ്ടെത്തി.

ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Child dies after falling into garbage pit in Nedumbassery Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.