തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനമുണ്ടായേക്കാമെന്നും രോഗബാധ കൂടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി. അടുത്ത ഒന്നരമാസത്തിനകം കേരളത്തിൽ ഒരു കോടി ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകണം.
45 വയസ്സ് പൂർത്തിയായ എല്ലാവരും വാക്‌സിൻ എടുക്കണം. കോവിഡ് പ്രതിരോധത്തിന് വാക്‌സിനേഷൻ പ്രധാനമാണ്. കേരളത്തിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് ചീഫ് സെക്രട്ടറി കോവാക്‌സിൻ എടുത്തത്. 45 കഴിഞ്ഞവരുടെ വാക്സിനേഷന് ആദ്യ ദിനത്തിൽ മികച്ച പ്രതികരണം ലഭിച്ചു. കുത്തിെവപ്പ് എടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.