മികവിനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പൊലീസ്​ സ്റ്റേഷന്

തിരുവനന്തപുരം: മികച്ച പൊലീസ്​ സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശൂർ റൂറലിലെ കൊരട്ടി സ്റ്റേഷൻ അർഹമായി. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ്​ സ്റ്റേഷൻ, പാലക്കാട് പട്ടാമ്പി പൊലീസ്​ സ്​റ്റേഷൻ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.

എറണാകുളം റൂറലിലെ മുളന്തുരുത്തി സ്റ്റേഷനാണ് മൂന്നാം സ്ഥാനം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്​ഖ്​ ദർവേഷ്​ സാഹിബ്​ അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ്​ സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്.

Tags:    
News Summary - Chief Minister's Trophy for Excellence Koratti Police Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.