Posted On
date_range Updated On
date_range വിമാനം ചതിച്ചു; മുഖ്യമന്ത്രി വിമാനത്താവളത്തിൽ കുടുങ്ങി
നെടുമ്പാശ്ശേരി: വിമാനത്തിന്റെ സുരക്ഷ പരിശോധന പൂർത്തിയാക്കാൻ വൈകിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിയും മന്ത്രി പി.എ. മുഹമ്മദ് റിയാസും വൈകീട്ട് 6.55ന് നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരുൾപ്പെടെയുള്ള യാത്രക്കാർ ഇവിടെ ഇറങ്ങി.
സുരക്ഷ പരിശോധന പൂർത്തിയാക്കി 7.20ന് ഇത് കണ്ണൂരിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 8.20നാണ് പുറപ്പെട്ടത്.
ഇതോടെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ യാത്രയും വൈകി. ഈ വിമാനത്തിൽ മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും യാത്രക്കാരായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.