മുഖ്യമന്ത്രി കേരളത്തെ നാണംകെടുത്തി, രാജി​െവക്കണം -സുരേന്ദ്രൻ

തിരുവനന്തപുരം: ഡോളർ കടത്ത്​ സംഭവത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ നാണംകെടുത്തി. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്ര ഗൗരവമുള്ള ആരോപണമടങ്ങുന്ന രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിലെത്തുന്നത് രാജ്യത്ത്​ ആദ്യമായാണ്. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച്​ നിയമനടപടി നേരിടണം.

ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന്​ മന്ത്രിമാർക്കും സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനും പങ്കുണ്ടെന്ന്​ സ്വർണക്കടത്ത്​ കേസ് പ്രതി സ്വപ്​ന സുരേഷി​െൻറ രഹസ്യ മൊഴി പുറത്തുവന്നിരുന്നു. യു.എ.ഇ കോൺസുലേറ്റി​െൻറ സഹായത്തോടെ മുഖ്യമന്ത്രിയുടെയും സ്​പീക്കറുടെയും പ്രേരണയിലാണ്​ ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ്​ നൽകിയിട്ടുള്ളത്​.

Tags:    
News Summary - Chief Minister should shame Kerala and resign - Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.