മുഖ്യമന്ത്രിയുടെയും കുമ്മനത്തി​െൻറയും സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​​െൻറ സുരക്ഷ വർധിപ്പിച്ചു. നാല്​ കമാൻഡോകളെ കൂടി ഉൾപ്പെടുത്തി സുരക്ഷ സംഘത്തെ വിപുലീകരിക്കും​. സ്​​േറ്ററ്റ്​ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം​. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ​ കുമ്മനം രാജശേഖര​​െൻറ സു​രക്ഷയും വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ ആറു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. പുതിയ തീരുമാനപ്രകാരം നാലു കമാന്‍ഡോകൾ കൂടി ഇവർക്കൊപ്പം ചേരും.

ആർ.എസ്​.എസ്​ ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന്​ ഭീഷണിയുയർന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിക്ക്​ അധിക സുരക്ഷ നൽകാൻ തീരുമാനിച്ചത്​. നേരത്തെ പിണറായി വിജയ​​െൻറ തല കൊയ്യുന്നവർക്ക് ഉജ്ജയിനിലെ ആർഎസ്എസ് പ്രാദേശിക നേതാവ് കുന്ദൻ ചന്ദ്രാവത് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ പിണറായി മംഗളൂരു സന്ദർശിക്കുന്നതിനെതിരെ സംഘപരിവാർ സംഘടനകൾ ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ ശിപാർശ കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം.

Tags:    
News Summary - chief minister security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.