മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതി​നെ തുടർന്ന്​ കോവിഡ്​ നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയ​െൻറ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്​.

മന്ത്രിമാരായ വി.എസ്​. സുനിൽ കുമാറി​െൻറയും എ.സി. മൊയ്​തീ​െൻറയും ഇ.പി. ജയരാജ​െൻറയും പരിശോധന ഫലം നെഗറ്റീവാണെന്ന്​ റിപ്പോർട്ട്​ ​വന്നിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ച മലപ്പുറം കലക്​ടറുമായി സമ്പർക്കത്തിലായതിനെ തുടർന്ന്​ മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കരിപ്പൂർ വിമാന അപകടത്തെ തുടർന്ന്​ വിമാനത്താവളം സന്ദർശിച്ചപ്പോൾ കലക്​ടറുമായി ഇവർ സമ്പർക്കത്തിൽ വന്നിരുന്നു. കലക്​ടർ, സബ്​ കലക്​ടർ, ഗൺമാൻമാർ അടക്കം 22 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

Tags:    
News Summary - Chief Minister Pinarayi Vijayan Covid Antigen Test Negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.