തിരുവനന്തപുരം: വിദ്യാർഥി കാലത്തെ രാഷ്ട്രീയ പ്രവർത്തനം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയുമായി ബന്ധെപ്പടുത്തി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അദ്ദേഹംതന്നെ തള്ളിപ്പറഞ്ഞതിനാൽ ആ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി െസക്രട്ടറിയായി പ്രവർത്തിക്കുേമ്പാൾ ഉയർത്തുന്ന വിമർശനവും തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി തുടരുേമ്പാൾ നടത്തുന്ന വിമർശനവും തമ്മിൽ വ്യത്യാസമുണ്ടെന്നും, വ്യക്തിപരമായ വിമർശനം തുടരുമെന്ന കെ. സുധാകരെൻറ പ്രസ്താവയോട് വാർത്തസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും സുധാകരെൻറ വിമർശനങ്ങൾക്ക് മറുവാദം പറയാൻ മുഖ്യമന്ത്രി തയാറായില്ല.
കെ. സുധാകരെൻറ പ്രസ്താവനയോട് താൻ പ്രതികരിക്കാനിടയായ സാഹചര്യം എല്ലാവർക്കുമറിയാം. ഇതുസംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങളാണ് വന്നതെന്ന് സുധാകരൻ വിശദീകരിച്ചു. അപ്പോൾ അദ്ദേഹം പറയാത്ത, അദ്ദേഹം തള്ളിക്കളഞ്ഞ ഒരു കാര്യത്തെക്കുറിച്ച് വീണ്ടും എന്തെങ്കിലും പറയാൻ താൻ ഉദ്ദേശിക്കുന്നില്ല. താൻ ഒരുഘട്ടത്തിലും വിമർശനം കേൾക്കാതിരുന്നിട്ടില്ല. എെന്തല്ലാം വിമർശനങ്ങൾ വന്നിട്ടുണ്ട്. അതൊന്നും തന്നെ ബാധിക്കിെല്ലന്നുമായിരുന്നു വിവാദം തുടരുമെന്ന സുധാകരെൻറ പ്രസ്താവനയോടുള്ള പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.