ഈ അമ്മ മനസ്സിന്​ നൂറു പുണ്യം

വെള്ളമുണ്ട: ക്ഷേമ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വീട്ടമ്മ. വെള്ളമുണ്ട ഗ്രാമപഞ്ചായ ത്തിലെ മൊതക്കര സ്വദേശിനിയും പരേതനായ വാളിപ്ലാക്കൽ ശശിധര​​െൻറ ഭാര്യയുമായ കമല ശശിധരനാണ് ക്ഷേമ പെൻഷനായി ലഭിച്ച 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

തൊഴിലുറപ്പ് തൊഴിലാളികൂടിയായ ഇവർ മികച്ച കർഷക കൂടിയാണ്. പശു വളർത്തലും പച്ചക്കറി കൃഷിയും ചെയ്തുവരുന്ന കമല കോവിഡ് പ്രവർത്തനത്തിന് സർക്കാറിന് ചെറിയൊരു കൈത്താങ്ങ് എന്ന നിലക്കാണ് ക്ഷേമപെൻഷൻ തുക നൽകിയത്. അയൽവാസിയും ബന്ധുവുമായ ഹരിദാസ​​െൻറ സഹായത്തോടെ ഓൺലൈനായാണ് തുക കൈമാറിയത്.

Tags:    
News Summary - Chief minister disaster fund-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.