തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്കാരം ലഭിച്ചത് പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്‍റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്കാരം ലഭിച്ചു എന്ന് കാണുന്നു. പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. സര്‍ഗാത്മകമായ ഔന്നത്യത്തിന്‍റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയര്‍ത്തുന്നതിന് ചലച്ചിത്രരംഗത്തുളള നമ്മുടെ പ്രതിഭകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.