തിരുവനന്തപുരം: ഗവർണറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ രാജ്ഭവനിലെ മാഗസിനായ ‘രാജഹംസ’ത്തിന്റെ പ്രകാശനത്തിന് എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ രാജേന്ദ്ര അർലേക്കർ സംഘടിപ്പിച്ച ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഒഴിവാക്കില്ല എന്നായിരുന്നു നേരത്തെ ഗവർണർ സ്വീകരിച്ചിരുന്ന നിലപാട്.
ഉദ്ഘാടന സമയത്ത് വേദിയില്‍ വിളക്ക് കൊളുത്തുന്നതിന് മുഖ്യമന്ത്രിയെയാണ് ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചത്. മുഖ്യമന്ത്രി വിളക്ക് തെളിയിച്ച ശേഷം ശശി തരൂരും അതിന് ശേഷം ഗവര്‍ണറും വിളക്ക് തെളിയിക്കുകയായിരുന്നു.
സർക്കാറിനെ പിന്തുണക്കുന്നതും അല്ലാത്തതുമായ അഭിപ്രായങ്ങൾ മാഗസിനിൽ ഉണ്ടാകുമെന്നും അത് ലേഖകന്‍റെ അഭിപ്രായമാണെന്നും സർക്കാറിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യപതിപ്പിലെ ലേഖനത്തിലെ അഭിപ്രായം സർക്കാറിന്റേതല്ലെന്നും വിരുദ്ധ അഭിപ്രായങ്ങൾ അംഗീകരിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്നും വിരുദ്ധാഭിപ്രായങ്ങൾ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശശി തരൂർ എം.പിയും മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. രാജ്ഭവനുകളുടെ പേര് മാറ്റി ലോക് ഭവൻ എന്നാക്കണമെന്നും ജനങ്ങളുടെ ഭവനമാകണം രാജ്ഭവനെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.