ബംഗളൂരു: ബംഗളൂരു എഫ്.സിയുമായുള്ള കരാർ ഒരുവർഷത്തേക്ക് പുതുക്കി ക്യാപ്റ്റൻ സുനിൽ ഛേത്രി. ഒരുവർഷംകൂടി അധികം ഉൾപ്പെടുത്തിയാണ് കരാർ. രണ്ടാംവർഷം ഛേത്രി ടീമിൽ തുടരുമോ ഇല്ലയോ എന്നത് ഈ സീസണിന് ശേഷമായിരിക്കും തീരുമാനിക്കുക. 38കാരനായ താരം ബംഗളൂരു എഫ്.സിയിൽ തുടരുമെന്ന് സാഫ് കപ്പ് സെമി ഫൈനലിൽ ലെബനനെതിരായ മത്സരശേഷം ഗാലറിയിൽ ടിഫോ ഉയർത്തി നാടകീയമായായിരുന്നു പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച ഇതുസംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ബംഗളൂരു എഫ്.സിക്കൊപ്പം ഏഴു കിരീട നേട്ടങ്ങളിൽ ഛേത്രി പങ്കാളിയാണ്. രണ്ടു വർഷം കൂടി ബി.എഫ്.സിയിൽ തുടരാനാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ തീരുമാനത്തിന് പ്രചോദനമായത് ആരാധകരാണെന്നും ഛേത്രി പ്രതികരിച്ചു. ചൊവ്വാഴ്ച സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെതിരെ ഇറങ്ങുന്ന സുനിൽ ഛേത്രി 23 ഗോളുമായി സാഫ് കപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന താരമെന്ന മാലദ്വീപ് താരം അലി അഷ്ഫാഖിന്റെ റെക്കോഡ് പങ്കിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.