ഇ.കെ. നായനാർക്കൊപ്പം ​കെ. കു​ഞ്ഞി​രാ​മ​ൻ

ചെറുവത്തൂരിന് നഷ്ടമായത് പ്രിയങ്കരനായ കുഞ്ഞിരാമേട്ടനെ

ചെറുവത്തൂർ: ഏതാവശ്യത്തിനും വിളിപ്പുറത്ത് ഓടിയെത്തിയ പ്രിയപ്പെട്ട വീട്ടുകാരനെയാണ് കെ. കുഞ്ഞിരാമന്റെ മരണത്തിലൂടെ ചെറുവത്തൂരിന് നഷ്ടമായത്. 10 വർഷം തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്തപ്പോഴാണ് വികസനമെന്തെന്ന്​ ഓരോ ഗ്രാമവും അനുഭവിച്ചത്. എം.എൽ.എ പദവിക്ക് ശേഷവും എന്താവശ്യങ്ങൾക്കും ഓടിയെത്തുന്ന പ്രകൃതക്കാരനായിരുന്നു കെ. കുഞ്ഞിരാമൻ. സ്വദേശമായ കാരി നിവാസികൾക്ക് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ നേരിട്ടുകാണാനും അദ്ദേഹത്തിന്റെ സ്വരമാധുര്യം ആസ്വദിക്കാനും കുഞ്ഞിരാമന്റെ ഇടപെടലിലൂടെ സാധിച്ചു. കാരിയിൽ ശ്രീകുമാർ ക്ലബിന്റെ വാർഷികത്തിന് ക്ഷണിച്ചുകൊണ്ടായിരുന്നു ഇത്.

വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന് സി.പി.എമ്മിന്റെ ഉന്നത ശ്രേണിയിലേക്കുയർന്ന, കാരിയിൽ ദേശത്തിന്റെ എല്ലാമെല്ലാമായ രാഷ്ട്രീയക്കാരനായിരുന്നു കെ. കുഞ്ഞിരാമൻ. തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നതവിജയം നേടിയിട്ടും തന്റെ വഴി, പഠിപ്പിച്ച മരുന്നുകളല്ല, സമൂഹത്തിന്റെ വേദനയകറ്റാൻ മാർക്സിസമാണ് ഏറ്റവും നല്ല മരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. സാഹിത്യ സമാജ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ പേടിച്ച് സ്കൂളിൽ പോകാതിരുന്ന പ്രൈമറി ക്ലാസുകാരൻ പിന്നീട് മികച്ച പ്രസംഗകനായി എന്നതാണ് ചരിത്രം. ഗ്രാമത്തിലെ വയലിലെ കളിമൈതാനത്ത് ഫുട്ബാൾ കളിച്ചുവളർന്ന കുഞ്ഞിരാമേട്ടൻ ഫുട്ബാൾ കമ്പം ജീവിതത്തോടൊപ്പം കൊണ്ടുനടന്നയാളാണ്. ടെലിവിഷൻ നാട്ടിൻപുറത്ത് വിരളമായ 1982 കാലഘട്ടത്തിൽ ലോകകപ്പ് ഫുട്ബാൾ മത്സരം കാണാൻ വളരെ ദൂരെയുള്ള വീടുകളിൽ ഒത്തുകൂടാറുള്ളത് നാട്ടുകാർ ഓർത്തെടുക്കുന്നു. പഴയകാലത്ത് നാട്ടിൽ അരങ്ങേറാറുള്ള പല നാടകത്തിലും അഭിനേതാവായി തിളങ്ങി നാട്ടുകാരെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു. തീരെ ഗതാഗതസൗകര്യമില്ലാത്ത കാരിയിൽ പ്രദേശത്ത് നടവഴി എന്നനിലയിൽ കാരിയിൽ സ്കൂൾ മുതൽ മയ്യിച്ചവരെ നടപ്പാത നിർമിച്ചത് ഇദ്ദേഹം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ്. പിൽക്കാലത്ത് കാരിയിലേക്ക് ഗതാഗത സൗകര്യത്തിന്റെ സുപ്രധാന കാൽവെപ്പായ കണ്ണങ്കൈ പാലം നിർമാണത്തിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും അത് യാഥാർഥ്യമാകാൻ പരിശ്രമിക്കുകയും ചെയ്തു. വാക്കിലും നോക്കിലും പ്രവർത്തനവഴികളിലും അടിമുടി കമ്യൂണിസ്റ്റായ മനുഷ്യസ്നേഹിയെയാണ് ചെറുവത്തൂരിനും നാട്ടുകാർക്കും നഷ്ടമാകുന്നത്.

അനുശോചിച്ചു

കാ​സ​ർ​കോ​ട്: സി.​പി.​എം മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ, എ.​കെ. നാ​രാ​യ​ണ​ൻ, സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ.​എ​ൻ.​എ​ൽ (വ​ഹാ​ബ് വി​ഭാ​ഗം) ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി​രു​ന്ന നേ​താ​ക്ക​ളു​ടെ വി​യോ​ഗം സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും നേ​താ​ക്ക​ളാ​യ ഇ​ക്ബാ​ൽ മാ​ളി​ക, എം.​എ. കു​ഞ്ഞ​ബ്ദു​ല്ല, സാ​ലിം ബേ​ക്ക​ൽ, എ.​കെ. ക​മ്പാ​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​റു​വ​ത്തൂ​ർ: സി.​പി.​എം കാ​സ​ർ​കോ​ട് മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യും തൃ​ക്ക​രി​പ്പൂ​ർ എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന കെ. ​കു​ഞ്ഞി​രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം. ​രാ​ജ​ഗോ​പാ​ല​ൻ, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മാ​ധ​വ​ൻ മ​ണി​യ​റ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി.​കെ. ശ്രീ​മ​തി, പി. ​ജ​യ​രാ​ജ​ൻ, എം.​വി. ജ​യ​രാ​ജ​ൻ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​വി. രാ​ജേ​ഷ്, സി.​പി. ബാ​ബു, വി.​കെ. ഹ​നീ​ഫ ഹാ​ജി തു​ട​ങ്ങി നി​ര​വ​ധി​പേ​ർ കെ. ​കു​ഞ്ഞി​രാ​മ​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി.

നഷ്ടമായത് ജനകീയ പൊതുപ്രവർത്തകനെ–രാജ്മോഹൻ ഉണ്ണിത്താൻ

കാ​സ​ർ​കോ​ട്​: മു​ൻ തൃ​ക്ക​രി​പ്പൂ​ർ എം.​എ​ൽ.​എ​യും സി.​പി.​എം സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന കെ. ​കു​ഞ്ഞി​രാ​മ​ന്റെ വി​യോ​ഗം നാ​ടി​നും പ്ര​ത്യേ​കി​ച്ച്, സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.പി അ​നു​ശോ​ചി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ടി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും നാ​ടി​ന്റെ​യും കു​ടും​ബ​ത്തി​ന്റ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൽ എം.​പി പ​റ​ഞ്ഞു.

Tags:    
News Summary - Cheruvathoor k Kunjiraman-cpim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.