‘ചെറിയാൻ ഫിലിപ് പ്രതികരിക്കുന്നു’ യൂട്യൂബ് ചാനൽ ഉദ്ഘാടനശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചാനൽ ഫോണിൽ കാണിച്ച് കൊടുക്കുന്ന ചെറിയാൻ ഫിലിപ്

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ അവഗണിച്ചു -വി.ഡി. സതീശന്‍

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍. പാര്‍ലമെന്‍റിലോ നിയമസഭയിലോ കേരളത്തിന്‍റെ ശബ്ദമാകേണ്ടയാളായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം പ്രതികരണത്തിനുള്ള ഏറ്റവും വലിയവേദി അതാണ്.

നിയമസഭയിലോ പാര്‍ലമെന്‍റിലോ വരാൻ എല്ലാ അര്‍ഹതയും ഉണ്ടായിരുന്നിട്ടും അതിലേക്ക്​ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോ സി.പി.എമ്മിനോ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും കുറ്റക്കാരാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതില്‍ കുറ്റബോധം ഉണ്ടെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ചെറിയാന്‍ ഫിലിപ് പ്രതികരിക്കുന്നു' യുട്യൂബ് ചാനല്‍ പ്രസ്​ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനങ്ങള്‍ എല്ലാക്കാലത്തും വിഷയാധിഷ്ഠിതമായിരുന്നു. അദ്ദേഹം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ഓരോ സംഭവത്തെക്കുറിച്ചും എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനല്‍ മികച്ച പ്ലാറ്റ്‌ഫോമായി മാറട്ടെയെന്നും സതീശന്‍ ആശംസിച്ചു. 

Tags:    
News Summary - Cherian Philip was ignored by both the Congress and the CPM -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.