Posted On
date_range Updated On
date_range സി.പി.എം-സി.പി.ഐ പോരിനിടെ വൻകിട ൈകേയറ്റക്കാർ രക്ഷപ്പെടുന്നു -രമേശ് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാറിൽ ൈകേയറ്റം ഒഴിപ്പിക്കുന്നതിെൻറ പേരിൽ സി.പി.എമ്മും സി.പി.ഐയും ചക്കളത്തിപ്പോരാട്ടം നടത്തുന്നതിനിെട വൻകിട കൈയേറ്റക്കാർ രക്ഷെപ്പടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരെൻറ പ്രഖ്യാപനം.
മുഖ്യമന്ത്രിയാകട്ടെ ദുരൂഹ മൗനം തുടരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ വരുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. ഇത് കാരണം ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ട് നീങ്ങുന്നില്ല. ഭരണമുന്നണിയിലെ രണ്ട് പ്രമുഖ ഘടകകക്ഷികളുടെ നാടകം കളിക്കിടെ റിസോർട്ട് മാഫിയകൾ ഉൾെപ്പടെ ൈകെയേറ്റക്കാർ രക്ഷപ്പെടുന്നെന്നും ചെന്നിത്തല പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.