Posted On
date_range Updated On
date_range പ്രചാരണം ഹൈടെക് ആക്കുമെന്ന് ചെന്നിത്തല: ‘20ൽ 20 സീറ്റും നേടും’
നെടുമ്പാശ്ശേരി: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആധുനികവത്രിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രചാരണ സമിതി ചെയർമാനായി നിയമിതനായ വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതിനുള്ള രൂപരേഖകൾ തയാറാക്കിവരുന്നു.
സംസ്ഥാനത്ത് 20ൽ 20 സീറ്റും ഇക്കുറി നേടുമെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിൽ വീർപ്പുമുട്ടിക്കഴിയുന്ന ജനങ്ങൾ ഇടതുമുന്നണിക്കും ബി.ജെ.പിക്കും ശക്തമായ തിരിച്ചടി നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.