തൃശൂർ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനം കലാപത്തിന് ആഹ്വാനം ചെയ്യാനായിരുന്നുവെന്ന് പ്രത ിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സർക്കാറിനെ വലിച്ച് താഴെയിടാനുള്ള ശക്തി ബി.െജ.പിക്കില്ല. അവസരം വരുമ്പോൾ അത് കേരളത്തിലെ ജനങ്ങൾ ചെയ്തോളും. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാറിെൻറ കാലത്ത് നൽകിയ സത്യവാങ്മൂലമാണ് കോൺഗ്രസിെൻറ നിലപാട്. ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഓർഡിനൻസ് ഇറക്കുകയോ, ഭരണഘടന ഭേദഗതി വരുത്തുകയോ ചെയ്താൽ മതി. അത് ചെയ്യാതെ കേരളത്തിൽ വിശ്വാസത്തിെൻറ പേരിൽ നടത്തുന്നത് കാപട്യമാണ്.
അമിത്ഷായും പിണറായിയും കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാനാണ് ശ്രമിക്കുന്നത്. ശബരിമലയുടെ പേരില്‍ ബി.ജെ.പി.യും സി.പി.എമ്മും വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാണിക്കുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ മോദിയെ ഒന്നു വിളിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ.
ഏകീകൃത സിവില്‍ കോഡെന്ന ബി.ജെ.പി.യുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ശ്രമമാണിപ്പോള്‍ നടക്കുന്നത്. കേരളത്തിലെ മതേതര ജനാധിപത്യ വ്യവസ്ഥ ദുര്‍ബലപ്പെടുത്തി സി.പി.എമ്മും പിണറായി സര്‍ക്കാറും ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ക്ഷേത്ര പ്രവേശന വിളംബരത്തിെൻറ വാര്‍ഷികം ഇതുവരെ ആഘോഷിക്കാത്ത സി.പി.എം ഇത്തവണ 82ാം വാര്‍ഷികം ആഘോഷിക്കാനിറങ്ങുന്നത് ദുരുദ്ദേശ്യപരവും രാഷ്ട്രീയപ്രേരിതവുമാണ്. ജാതീയമായും വര്‍ഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല.
ശബരിമല വിഷയത്തില്‍ അക്രമ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസില്ല. പകരം ബഹുജനങ്ങളെ അണിനിരത്തി വിശദീകരണ യോഗങ്ങളും പദയാത്രകളും വാഹനജാഥകളും സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.