Posted On
date_range Updated On
date_range പി.എസ്.സി ഉദ്യോഗാർഥികളോട് മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല
പത്തനംതിട്ട: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുവരുമായി മുഖ്യമന്ത്രി ചർച്ചക്ക് തയാറാകണം. ധാർഷ്ട്യ മനോഭാവം മാറ്റിവെക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനമാകെ ബി.ജെ.പി സി.പി.എം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.