അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം, ആരോപണം ആവർത്തിച്ച് ചെന്നിത്തല

ഹരിപ്പാട്: അദാനിയുടെ കമ്പനിയുമായി വൈദ്യുതി കരാറുണ്ടാക്കിയത് സര്‍ക്കാര്‍ അറിഞ്ഞി​െല്ലന്നത് ശുദ്ധ നുണയാണെന്ന് രമേശ് ചെന്നിത്തല. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുകയാണ് പിണറായി വിജയൻ. കെ.എസ്.ഇ.ബി കരാറിലൂടെ അതാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ലഭിച്ചതിലും ഈ സഹായമുണ്ട്.

വൈദ്യുതി കരാർ പൂര്‍ത്തീകരണത്തിന് സര്‍ക്കാറിെൻറ ഗാരൻറി ഉറപ്പാക്കണമെന്നും റിസര്‍വ് ബാങ്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എന്നിവരടങ്ങിയ ​ത്രികക്ഷി ഉടമ്പടി പ്രകാരമാണ്​ ഗാരൻറി ഉറപ്പാക്കേണ്ടതെന്നും കരാറിലുള്ളതായി വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. നിബന്ധനകൾ കാറ്റില്‍ പറത്തിയാണ് അധികവില നല്‍കി അദാനിയില്‍നിന്ന്​ വൈദ്യുതി വാങ്ങാൻ ധാരണയായിരിക്കുന്നത്. മന്ത്രി എം.എം. മണി പാവമാണെന്നും അദ്ദേഹത്തിന് ഇതേക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന വൈദ്യുതി ​െറഗുലേറ്ററി കമീഷ​െൻറ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം വൈദ്യുതിമിച്ച സംസ്ഥാനമാണ്. ഈ സാഹചര്യത്തില്‍ അദാനിയില്‍നിന്ന്​ ഉയര്‍ന്ന നിലക്ക് അധികവൈദ്യുതി വാങ്ങുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു.

അദാനിയുടെ കമ്പനിയിൽനിന്ന് നേരിട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി വാങ്ങാൻ ഫെബ്രുവരി 15ന്​ ചേർന്ന വൈദ്യുതി ബോർഡ്​ യോഗത്തിൽ 47ാമത്തെ അജണ്ട പ്രകാരം മറ്റൊരു തീരുമാനവും എടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Chennithala reiterates Pinarayi-Adani alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.