ആലപ്പുഴ: രമേശ് ചെന്നിത്തല വിമർശിച്ചത് ക്യാപ്റ്റൻ എന്ന വിളിയെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കോൺഗ്രസിൽ ക്യാപ്റ്റൻ പദവിയില്ല. ജനങ്ങളാണ് കോൺഗ്രസിന്റെ ക്യാപ്റ്റന്മാർ. ക്യാപ്റ്റൻ വിളി അശ്ലീലമാണ്. ആ വിളി കേരള മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കാറില്ലെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലമ്പൂരിലുണ്ടായത് വ്യക്തിയുടെ വിജയമല്ല. ടീമിന്‍റെ വിജയമാണ്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ അരഡസൻ പേരെങ്കിലും പറയാനുണ്ടാകും. അത്രക്ക് നേതൃസമ്പന്നമാണ് കോൺഗ്രസ്. അതേസമയം സി.പി.എമ്മിൽ ഒരു വ്യക്തിയും അദ്ദേഹത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളുമേയുള്ളൂ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിനുള്ള മാനദണ്ഡം വിജയ സാധ്യതയാകണം, പ്രായമാകരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നല്‍കിയില്ല. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു പറയുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
എന്നാൽ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ടീം യുഡിഎഫിന്റേതാണെന്നും തന്നെ ക്യാപ്റ്റനെന്ന് തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ ചെന്നിത്തല മേജറാണെന്നായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.