‘മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നു’; സർക്കാറിനെതിരെ പത്ത്​ ചോദ്യങ്ങളുമായി രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നിലപാട്​ അദ്ദേഹം ആരെയോ ഭയപ്പെടുന്നതി​​​െൻറ സൂചനയല്ലേയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മറ്റു ഒമ്പത്​ ചോദ്യങ്ങൾ കൂടി അദ്ദേഹം ഉന്നയിച്ചു. 

എങ്ങനെയാണ്​ ഇൗ ലോക്​ഡൗൺ കാലത്ത്​ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കേസിലെ പ്രതികൾ​ ബംഗളൂരുവിലേക്ക്​ കടന്നത്​, സംസ്​ഥാന സർക്കാറി​​​െൻറ പൂർണ സഹകരണത്തോടെയെല്ലേ ഇവർ സംസ്​ഥാനം കടന്നുപോയത്​, എഫ്​​.​െഎ.ആർ എടുത്ത്​​ എന്തുകൊണ്ട്​ അന്വേഷിക്കാൻ പൊലീസ്​ തയാറായില്ല, പ്രതികളുമായി ബന്ധ​മുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സസ്​പെൻഡ്​ ചെയ്യാത്തത്​ എന്തുകൊണ്ട്​, മുഖ്യമന്ത്രിയുടെ ഒാഫിസ്​ സംശയത്തി​​​െൻറ നിഴലിലായിട്ടും പഴുതടച്ച അന്വേഷണത്തിന്​ എന്തുകൊണ്ട്​ സർക്കാർ തയാറാകുന്നില്ല, ശിവശങ്കറിന്​ അല്ലാ​െത മുഖ്യമന്ത്രിയുശട ഒാഫിസിലെ മറ്റാർക്കെങ്കലും പ്രതികളുമായി ബന്ധമുണ്ടോ, പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ വ്യാജമായിട്ടും എന്തുകൊണ്ട്​ ​അന്വേഷണം നടത്താൻ തയാറാകുന്നില്ല, ​െഎ.ടി വകുപ്പിൽ അടുത്ത്​ കാലത്തായി നടന്ന അനധികൃത നിയമനങ്ങളും സി.ഡിറ്റിൽ പാർട്ടി ​പ്രവർത്തകരെ കുത്തിക്കയറ്റിയതും അന്വേഷിക്കാത്തത്​ എന്തുകൊണ്ട്​, രാജ്യ​േ​ദ്രാഹ കേസിൽ ​പ്രതിയായ വനിതയെ സർക്കാറി​​​െൻറ തന്ത്രപ്രധാന പോസ്​റ്റിൽ നിയമിച്ചിട്ടും പ്രൈസ്​ വാട്ടർ കൂപ്പേഴ്​സ് എന്ന​ കമ്പനിയെ എന്തുകൊണ്ട്​ ബ്ലാക്ക്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളാണ്​ രമേശ്​ ചെന്നിത്തല ഉന്നയിച്ചത്​. 

സംസ്​ഥാന സർക്കാറിന്​ ഒന്നും ചെയ്യാനില്ല, എല്ലാം എൻ.​െഎ.എ അന്വേഷിക്ക​േട്ടയെന്ന മുഖ്യമന്ത്രിയുടെ നിലപാട്​ അങ്ങേയേറ്റം പ്രതിഷേധാർഹമാണ്​. സംസ്​ഥാന സർക്കാർ കണ്ടെത്തേണ്ട കാര്യങ്ങൾ​ അന്വേഷിക്കുക തന്നെ വേണം.

കോവിഡ്​ കാലത്ത്​ പൊലീസി​​​െൻറയും സർക്കാറിലെ ഉന്നതരുടെയും സഹായത്തോടെയാണ്​ പ്രതികൾ  ബംഗളൂരുവിലെത്തിയതെന്ന്​ ​അദ്ദേഹം ആരോപിച്ചു​. അസാധാരണ സാഹചര്യത്തിലെ അത്യപൂർവ നടപടിയാണിത്​. സംസ്​ഥാന പൊലീസും സ​ംശയത്തി​​​െൻറ നിഴലിലേക്ക്​ മാറുകയാണെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

Latest Video:

Full View
Tags:    
News Summary - chennithala against pinarayi about smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.