Posted On
date_range Updated On
date_range ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ
ന്യൂഡൽഹി: നവംബർ 29ന് മുമ്പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ഇന്ന് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാൽ കൃത്യമായ തിയ്യതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാവുമിത്.
രാജ്യത്ത് ആകെ 64 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ഒരു പാർലമെന്‍റ് തെരഞ്ഞെടുപ്പുമാണ് നടക്കാൻ ബാക്കിയുള്ളത്. കോവിഡ് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് മാറ്റി വെക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കർശന മാർഗനിർദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.