കു​റ്റ​പ​ത്രം ഒ​രു മ​ണി​ക്കൂ​ർ വൈ​കി; പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം

കൊ​ച്ചി: ഓ​ൺ​ലൈ​നി​ൽ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ എം.​ഡി.​എം.​എ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വൈ​കി​ട്ട്​ അ​ഞ്ച്​ മ​ണി​ക്ക​കം ഓ​ൺ​ലൈ​നി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​റ്റേ ദി​വ​സം ഫ​യ​ൽ ചെ​യ്ത​ത​താ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കാ​നാ​വൂ​വെ​ന്ന ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ടം പ​രി​ഗ​ണി​ച്ചാ​ണ്​ ആ​റു​ മ​ണി​ക്ക്​ കു​റ്റം സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ​ക്ക്​ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ​ര​മാ​വ​ധി ശി​ക്ഷ 10 വ​ർ​ഷ​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 60 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മു​ണ്ട്. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തി​ന്‍റെ 60ാം ദി​വ​സം വൈ​കീ​ട്ടാ​ണ്​ പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്, അ​ബ്ദു​ൽ റൗ​ഫ് എ​ന്നി​വ​ർ​ക്കാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കാ​സ​ർ​കോ​ട്​ സെ​ഷ​ൻ​സ്​ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

2025 ഡി​സം​ബ​ർ 30ന്​ 4.22 ​ഗ്രാം എം.​ഡി.​എം.​എ.​യു​മാ​യി ആ​ധൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ പ്ര​തി​ക​ളു​ടെ കേ​സി​ലെ കു​റ്റ​പ​ത്രം ഫെ​ബ്രു​വ​രി 28ന് ​വൈ​കീ​ട്ട് 6.02നാ​ണ് പൊ​ലീ​സ്​ ഓ​ൺ​ലൈ​ൻ വ​ഴി ഫ​യ​ൽ ചെ​യ്ത​ത്. പ​ക​ർ​പ്പ്​ വി​ചാ​ര​ണ കോ​ട​തി​യി​ലെ​ത്തി​യ​ത്​ മാ​ർ​ച്ച്​ ര​ണ്ടി​നാ​ണ്. നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു വാ​ദം. 10 വ​ർ​ഷ​ത്തെ ത​ട​വാ​യ​തി​നാ​ൽ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന വാ​ദ​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, കു​റ​ഞ്ഞ ശി​ക്ഷ 10 വ​ർ​ഷം ത​ട​വാ​ണെ​ങ്കി​ലാ​ണ്​ ഈ ​ച​ട്ട​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Chargesheet delayed by an hour; accused granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.