കനത്തമഴയിൽ പാളത്തിൽ മണ്ണിടിഞ്ഞു; ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പൂർണമായും മറ്റ്​ ചിലത്​ ഭാഗികമായുമാണ്​ റദ്ദാക്കിയത്​. ഇരണിയലിനും -കുഴിത്തുറക്കുമിടയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ്​ ട്രെയിനുകൾ റദ്ദാക്കിയത്​.

16366 നാഗർകോവിൽ -കോട്ടയം ഏക്​സ്​പ്രസ്​, 16127 ചെന്നൈ എഗ്​മോൾ- ഗുരുവായൂർ എക്​സ്​പ്രസ്​ എന്നീ ട്രെയിനുകളാണ്​ പൂർണമായും റദ്ദാക്കിയത്​

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

16525 കന്യാകുമാരി - ബംഗ്ളുരു എക്​സ്​പ്രസ്​ കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിൽ യാത്ര റദ്ദാക്കി. തിരുവനന്തപുരത്ത്​ നിന്ന്​​ സർവീസ്​ നടത്തും.

16526 ബംഗ്ളുരു-കന്യാകുമാരി എക്​സ്​പ്രസ്​ തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും

16723 ചെന്നൈ എഗ്​മോർ -കൊല്ലം എക്​സ്​പ്രസ്​ നാഗർകോവിലിൽ സർവീസ്​ അവസാനിപ്പിക്കും

16724 കൊല്ലം - ചെന്നൈ എഗ്​മോർ എക്​സ്​പ്രസ്​ നാഗർകോവിൽ നിന്നായിരിക്കും സർവീസ്​ ആരംഭിക്കുക.

Tags:    
News Summary - changes in pattern of train services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.