പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മുന്നണിമാറ്റം; സി.പി.ഐയിൽ പൊട്ടിത്തെറി

അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​  സ​നി​ത സ​ജി എ​ൽ.​ഡി.​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ സി.​പി.​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി. പ​ഞ്ചാ​യ​ത്തി​ലെ സി.​പി.​എം അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ​നി​ത സ​ജി​ക്കെ​തി​രെ ന​ൽ​കി​യ കേ​സ് ഒ​ത്തു​തീ​ർ​ത്ത​താ​ണ്​ സി.​പി.​ഐ​ക്ക് നാ​ണ​ക്കേ​ടാ​യ​ത്. മ​ന്നാ​ങ്കാ​ല വാ​ർ​ഡി​ൽ​നി​ന്ന് സി.​പി.​ഐ അം​ഗ​മാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സ​നി​ത സ​ജി കൂ​റു​മാ​റ്റം ന​ട​ത്തി ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യ​ത്.

ഈ ​സ​മ​യം സി.​പി.​എം അം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രും മ​റ്റൊ​രു അം​ഗ​വും ചേ​ർ​ന്ന് സ​നി​ത സ​ജി​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​യ​മ​പ്ര​കാ​രം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ പ​രാ​തി​ന​ൽ​കി. വി​സ്താ​രം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങ​വെ​യാ​ണ് അ​പ്ര​തീ​ക്ഷ നീ​ക്ക​ത്തി​ലൂ​ടെ സ​നി​ത സ​ജി എ​ൽ.​ഡി.​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി. ഇ​ത് സി.​പി.​ഐ​ക്ക് പ്ര​ഹ​ര​മാ​യി. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച സ​നി​ത​ക്കെ​തി​രെ കേ​സ് ന​ൽ​കി​യ​പ്പോ​ൾ സി.​പി.​ഐ ക​ക്ഷി​ചേ​രാ​തെ മാ​റി​നി​ന്ന​ത​ട​ക്കം പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ മ​റു​പ​ടി​യും ഇ​ല്ല.

സി.​പി.​എം വ​ഴി സ​നി​ത സ​ജി എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ൾ മു​ന്ന​ണി​യി​ലും സി.​പി.​ഐ ഒ​റ്റ​പ്പെ​ട്ടു. ഇ​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ഒ​രു​വി​ഭാ​ഗം ജി​ല്ല നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. അ​ടി​മാ​ലി​യി​ൽ പ്ര​സി​ഡ​ന്‍റ്​ കൂ​റു​മാ​റി​യ​ത്​ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സി.​പി.​ഐ മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യും എ​ൽ.​ഡി എ​ഫ് ക​ൺ​വീ​ന​റു​മാ​യ കെ.​കെ. ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല അ​ടി​മാ​ലി​യി​ലേ​ത് എ​ൽ.​ഡി.​എ​ഫ് തീ​രു​മാ​നം അ​ല്ലെ​ന്നു​മാ​ണ്.

ഇ​തേ നി​ല​പാ​ടാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി സ​ലിം​കു​മാ​റും സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ച്ച് കേ​സ് ഒ​ത്തു​തീ​ർ​ത്ത​തോ​ടെ സി.​പി.​ഐ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ത​ല​യൂ​രാ​നും പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കാ​നും സി.​പി.​ഐ മ​ണ്ഡ​ലം നേ​തൃ​ത്വം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​മാ​ലി​യി​ൽ പാ​ർ​ട്ടി പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലാ​ണ്.

Tags:    
News Summary - Change of Panchayath President; big problem in CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.