പുതുവത്സരത്തിൽ ട്രെയിൻ യാത്രയിൽ മാറ്റം; ശബരി എക്സ്പ്രസ് ഷൊർണൂരിൽ നിർത്തില്ല, ഏറനാട് തിരുവനന്തപുരം വരെ മാത്രം

തൃശൂർ: ജനുവരി ഒന്ന് മുതൽ ഏതാനും ട്രെയിൻ സർവിസുകളിൽ മാറ്റം. 17229/17230 തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ ഒഴിവാക്കി ഓടും. ഷൊർണൂരിന് പകരമായി ഈ ട്രെയിൻ അന്നുമുതൽ വടക്കാഞ്ചേരിയിൽ നിർത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയിൽ തൃശൂരിൽ 12.37നും വടക്കാഞ്ചേരിയിൽ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയിൽ വടക്കാഞ്ചേരിയിൽ 10.14നും തൃശൂരിൽ 10.35നും എത്തും.

16605/16606 ഏറനാട് എക്സ്പ്രസ് ജനുവരി ഒന്ന് മുതൽ തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ ഓടുന്നതല്ല. നാഗർകോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും അവിടെനിന്ന് പുറപ്പെടുകയും ചെയ്യും.


ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഓടുന്ന 18189/18190 ടാറ്റ - എറണാകുളം എക്സ്പ്രസ് ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഈ പ്രഖ്യാപനം റെയിൽവേ പിൻവലിച്ചു. 

Tags:    
News Summary - change in train schedule from January 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.