സ്​കൂളിൽ വിദ്യാർഥിക്ക്​ പാമ്പു കടിയേറ്റു, നില തൃപ്​തികരം

ചാലക്കുടി: കാർമൽ ഹൈസ്കൂളിലെ നാലാം ക്ലാസ്​ വിദ്യാർഥിക്ക്​ സ്കൂളിൽ പാമ്പുകടിയേറ്റു. കണ്ണനായ്ക്കൽ ഷൈസ​​െൻറ മകൻ ജെറാൾഡിനാണ്​ ചൊവ്വാഴ്ച വൈകീട്ട്​ 3.15ന് കളിസ്ഥലത്തു​െവച്ച്​ കടിയേറ്റത്​. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

കുട്ടി നിരീക്ഷണത ്തിലാണ്​. ജെറാൾഡി​​െൻറ കാലിൽ പാമ്പുകടിച്ചതിന്​ സമാനമായ മുറവിൽനിന്ന്​​ ചോര വന്നിരുന്നു. ഇതേ തുടർന്ന്​ സ്കൂൾ അ ധികൃതർ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ വിഷചികിത്സയുള്ള ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

സ്കൂൾ ക്ലാസ് മുറിയിൽ അണലി
തൃശൂർ: ഒളരിക്കര ഗവ. യു.പി സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിൽ അണലി. പുസ്തകം സൂക്ഷിക്കുന്ന മുറിയിൽ ഉച്ചയോടെയാണ് പാമ്പിനെ കണ്ടത്. വനം വകുപ്പ് ജീവനക്കാർ പിടികൂടി കൊണ്ടുപോയി. വയനാട് ബത്തേരി സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ പരിസരം കഴിഞ്ഞ ദിവസം വൃത്തിയാക്കിയിരുന്നു. പറമ്പിൽനിന്ന്​ പാമ്പ്​ മുറിയിൽ ക‍യറിയതാണെന്ന്​ സംശയിക്കുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ അധ്യാപകർ ക്ലാസ്​ മുറിക്കുമുന്നിലൂടെ നടന്നുവരുമ്പോഴാണ് മൂലയിലെ ഷെൽഫിനോട് ചേർന്ന് ചുരുണ്ടുകൂടി കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. ടൈൽ പതിച്ചതിനാൽ പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉടൻ വനം വകുപ്പ് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ മാളങ്ങളില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ഞായറാഴ്ച കോർപറേഷൻ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പരീക്ഷക്കും പുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുമാണ് ഈ ക്ലാസ് മുറി ഉപയോഗിച്ചിരുന്നത്​. മറ്റ്​ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും അധ്യാപകരും രക്ഷിതാക്കളും പരിശോധന നടത്തി.

Tags:    
News Summary - chalakudy snake bite in school-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.