ചാലക്കുടിയിൽ വാഹനാപകടം; ഒരു മരണം

തൃശൂർ: ദേശീയ പാതയിൽ ചാലക്കുടിക്ക്​ സമീപം പോട്ടയിൽ ബസ്​ ​ലോറിയിൽ ഇടിച്ച്​ ഒരാൾ മരിച്ചു. ബസ്​ ​ഡ്രൈവർ പാലക്കാട്​ സ്വദേശി സുരേന്ദ്രനാണ്​ മരിച്ചത്​. 25 യാത്രക്കാർക്ക്​ പരിക്കേറ്റു.

ഇന്ന്​ പുലർച്ചെ രണ്ടരക്കാണ്​ അപകടമുണ്ടായത്​. തിരുവനന്തപുരത്ത്​ നിന്ന്​ കണ്ണൂരിലേക്ക്​​ പോയ കല്ലട ബസ്​ ഒാടിക്കൊണ്ടിരുന്ന ​േലാറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവ​രെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.

Tags:    
News Summary - chalakudy potta accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.