ചാലക്കുടി: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോണി രാജ്യം വിെട്ടന്ന് സൂചന. ഇയാളുടെ കൈവശം മൂന്ന് രാജ്യങ്ങളുടെ വിസയുള്ളതാണ് സംശയമുയരാൻ കാരണം. ആസ്ട്രേലിയ, യു.എ.ഇ, തായ്ലൻറ് എന്നീ രാജ്യങ്ങളുടെ വിസ ഇയാളുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അങ്കമാലി നായത്തോട് വീരമ്പറമ്പില് വീട്ടില്‍ രാജീവിനെയാണ് (46) പരിയാരം തവളപ്പാറയിലെ പഴയ കന്യാസ്ത്രീ മഠത്തിെൻറ കെട്ടിടത്തില്‍ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേരെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച 11ഒാടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിനുള്ളിൽ പിന്നിലെ ഇടനാഴിയില്‍ കൈകള്‍ തുണി ഉപയോഗിച്ച് പിന്നിലേക്ക് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊന്നനിലയില്‍ നഗ്നമായാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിന് അര കിലോമീറ്റര്‍ അകലെ താമസിക്കുന്ന വീട്ടില്‍നിന്ന് ഇയാളെ ആക്രമികള്‍ തട്ടിക്കൊണ്ടുവന്നാണ് കൊല നടത്തിയത്.
ഇയാള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് രാവിലെ ആറോടെയാണ് ആക്രമികള്‍ ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജാതിത്തോട്ടത്തിന് നടുവിലെ വീടായതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല. ബലപ്രയോഗം നടന്നതിെൻറ സൂചനയെന്നോണം ബൈക്ക് തട്ടിമറിഞ്ഞ നിലയിലായിരുന്നു. ഇയാളുടെയും അക്രമികളുടെയും ചെരിപ്പുകളും ചിതറിക്കിടന്നു. ആലുവയിലെ എസ്.ഡി കന്യാസ്ത്രീ സംഘത്തിെൻറ വകയാണ് കെട്ടിടം. നാലുവര്‍ഷമായി ആരും താമസമില്ല. ബ്രോക്കറാണെങ്കിലും ജാതിത്തോട്ടങ്ങള്‍ ഉടമകളില്‍നിന്ന് കരാർ വിളിച്ചെടുത്ത് ജാതിക്കായകള്‍ ശേഖരിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. പരിയാരത്ത് ഒരു അമേരിക്കന്‍ പ്രവാസിയുടെ ജാതിത്തോട്ടം ഇയാള്‍ കരാറെടുത്തിരുന്നു. അതിനായി ജാതിത്തോട്ടത്തിലെ വീടിനുള്ളില്‍ കുറച്ചുനാളുകളായി താമസിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.