അങ്കമാലി: വെള്ളിയാഴ്ച ചാലക്കുടി പരിയാരത്ത് അങ്കമാലി നായത്തോട് സ്വദേശി രാജീവ് (46) കൊലചെയ്യപ്പെട്ടത് പൊലീസിെൻറ തികഞ്ഞ അനാസ്ഥ മൂലമെന്നാക്ഷേപം. രാജീവിെൻറ ജീവന് സംരക്ഷണം നല്‍കണമെന്ന ഹൈകോടതി നിര്‍ദേശം പോലും പൊലീസ് അധികാരികള്‍ ഗൗരവമായി എടുത്തില്ലെന്നാണ് രാജീവിെൻറ മകന് അഖില്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിതാവിനെ വകവരുത്തുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും, മാസങ്ങളായി ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും അഖില്‍ പറഞ്ഞു.
അഭിഭാഷകനും പിതാവിനൊപ്പം തുടക്കത്തില്‍ പങ്ക് കച്ചവടം നടത്തിയിരുന്ന ജോണിയും കയ്യാലപ്പടിയിലുള്ള ജോണിയുടെ അനുയായികളും അവര്‍ ഏര്‍പ്പെടുത്തിയ വാടക ഗുണ്ടകളും പലപ്പോഴും വീട്ടിലെത്തിയും ഫോണിലൂടെയും വധ ഭീഷണി മുഴക്കിയിരുന്നു. നായത്തോടുള്ള വീട്ടില്‍ രാജീവിെൻറ അമ്മ രാജമ്മയും മക്കളായ അഖിലും അനിലയും മാത്രമാണ് താമസമുണ്ടായിരുന്നത്. ചാലക്കുടി പരിയാരത്ത് ജാതിത്തോട്ടം പാട്ടത്തിനെടുത്തതോടെയാണ് രാജീവ് അങ്ങോട്ട് താമസം മാറ്റിയത്.
ഇതിന് ശേഷമാണ് ഭീഷണി രൂക്ഷമായത്. ഭരണകക്ഷിയില്‍ സ്വാധീനമുള്ള അഭിഭാഷകനും, അദ്ദേഹത്തിെൻറ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജീവിെൻറ മറ്റ് എതിരാളികളും കൈകോര്‍ത്തതോടെയാണ് കൊല നടന്നത്. പിതാവിെന കൊലപ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചതോടെ ഭയന്നാണ് ജീവിച്ചത്. ഇക്കാര്യം പൊലീസിനെ ധരിപ്പിക്കുകയും പലപ്പോഴായി സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസിെൻറ ഭാഗത്തുനിന്ന് നീതി കിട്ടിയില്ല. തുടര്‍ന്നാണ് അഭിഭാഷകനും ജോണിക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. അഭിഭാഷകനും മറ്റുള്ളവര്‍ക്കും ഉന്നതങ്ങളില്‍ ബന്ധമുള്ളതിനാല്‍ പൊലീസ് അവര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. പൊലീസിെൻറ ഭാഗത്തുനിന്ന് നീതി ലഭിക്കാതെ വന്നതോടെയാണ് ഹൈകോടതിയില്‍ അഭയം തേടിയത്. എന്നിട്ടും പൊലീസിെൻറ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചില്ലെന്ന് അഖിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.