Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് വീടുണ്ടാക്കാൻ നൽകുന്ന 13,000 കോടി കോവിഡ് ദുരിതാശ്വാസത്തിന് നൽകണം -പ്രിയങ്ക ഗാന്ധി
ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ വീടിനായി 13,000 കോടി നൽകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പ്രിയങ്ക ട്വീറ്റ് ചെയ്തതിങ്ങനെ: ''ഓക്സിജൻ, വാക്സിൻ, ആശുപത്രി കിടക്ക, മരുന്നുകൾ എന്നിവക്കായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുേമ്പാൾ ഗവൺമെന്‍റ് ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എല്ലാ സ്ത്രോസസ്സുകളും വിനിയോഗിക്കണം. അല്ലാതെ പുതിയ വീടുക്കാൻ 13,000കോടി ചിലവഴിക്കുകയല്ല വേണ്ടത്''.
സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വസതി പുനർനിർമിക്കുന്നത്. 2022 ഡിസംബറിൽ പണി തീരുന്ന വസതിക്കായി 13,450 കോടിയാണ് വിലയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.