തിരുവനന്തപുരം: പ്രളയസഹായം നിേഷധിച്ചതിന് പിന്നാലെ പ്രളയകാലത്ത് കേരളത്തിന് അ നുവദിച്ച അരിക്ക് പണം നൽകണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് എ ഫ്.സി.ഐ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നൽകി. കേന്ദ്ര ദുരിതാശ്വാസ നിധിയി ൽനിന്ന് (എൻ.ഡി.ആർ.എഫ്) സംസ്ഥാന വിഹിതമായ 205.81 കോടി നൽകണമെന്നാണ് ആവശ്യം. കത്ത് സംസ്ഥാന ദുരന്ത നിവരാണ അതോറിറ്റി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്തിെൻറ ആവശ്യത്തെ തുടർന്ന് ആഗസ്റ്റ് 21നാണ് കേന്ദ്രം 89,549 മെട്രിക് ടൺ അരി അധികമായി അനുവദിച്ചത്. തൽക്കാലം വില ഈടാക്കാതെ അരി വിട്ടുനൽകാനായിരുന്നു എഫ്.സി.ഐക്കുള്ള നിർദേശം. ഇതനുസരിച്ച് എഫ്.സി.ഐ സാധനങ്ങൾ വിട്ടുനൽകി. എന്നാൽ, പിന്നീട് അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിൽ നൽകണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഭക്ഷ്യവസ്തുക്കൾക്ക് പണം ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും സംസ്ഥാനത്തെ എം.പിമാരും പ്രധാനമന്ത്രിയെയും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാനെയും പലതവണ കണ്ട് വിവരങ്ങൾ ധരിപ്പിച്ചെങ്കിലും വിട്ടുവീഴ്ച ഉണ്ടായില്ല.
തുക ഈടാക്കരുതെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ അയച്ചെങ്കിലും തുക നൽകിയേ തീരൂവെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയായിരുന്നു.പ്രളയം കണക്കിലെടുത്ത് ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി അനുവദിച്ച മോദി സർക്കാർ കേരളത്തിന് നയാപൈസ നൽകിയിട്ടില്ല. 2019ലെ പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് ആകെ 52.27 കോടി രൂപയാണ് ലഭിച്ചത്. 2018ലെ പ്രളയ സഹായമായി പ്രഖ്യാപിച്ച തുകയിൽ 1200 കോടി ഇനിയും കിട്ടാൻ ബാക്കി നിൽക്കെയാണ് അധികമായി നൽകിയ അരിക്ക് കേന്ദ്രം പണം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.