ന്യൂഡൽഹി: കേന്ദ്രവിഹിതം സംബന്ധിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി. സന്തോഷ് കുമാർ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും എം.പി പറഞ്ഞു.
കേരളത്തിന് ഒന്നും കിട്ടാനില്ലെന്ന് പറഞ്ഞത് കള്ളമാണ്. 2023-24 വർഷത്തേക്ക് കേരളത്തിന് 100 കോടി കിട്ടാനുണ്ടെന്നും പി. സന്തോഷ് കുമാർ പറഞ്ഞു.
സ്കീം വർക്കേഴ്സ് എന്ന് സ്റ്റാറ്റസ് കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ പോകുന്നില്ല. വേതനത്തിന്‍റെ കാര്യത്തിൽ വർധന ഉണ്ടാവില്ലെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
ദേശീയ ആരോഗ്യ മിഷനിൽ നിന്ന് കേരളത്തിന് ഒന്നും നൽകാനില്ലെന്നാണ് രാജ്യസഭയിൽ സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി ജെ.പി. നദ്ദ പറഞ്ഞത്. ദേശീയ ആരോഗ്യ മിഷനിൽ നിന്നും ആശ വർക്കർമാർക്കുള്ള കേന്ദ്രവിഹിതം നൽകിയില്ലെന്ന കേരളത്തിന്‍റെ ആക്ഷേപം ശരിയല്ലെന്നും നദ്ദ വ്യക്തമാക്കി.
കേരളത്തിന് വിഹിതം കൃത്യമായി നൽകിയിട്ടുണ്ട്. കുടിശ്ശിക തുകയായി ഒന്നും നൽകാനില്ല. മുഴുവൻ തുക നൽകിയിട്ടും അതിന്‍റെ വിനിയോഗത്തിന്‍റെ വിശദാംശങ്ങൾ കേരളം തന്നിട്ടില്ലെന്നും ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.