പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് സംശയാസ്പദം; ലീഗിന്‍റേത് കൃത്യമായ അഭിപ്രായമെന്ന് പി.എം.എ. സലാം

കോഴിക്കോട്: പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് സംശയാസ്പദമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. നിരോധനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യ പ്രതികരണം പറഞ്ഞിരുന്നു. എന്നാൽ, കാര്യങ്ങൾ വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നിയമം എന്ന നിലയിൽ നടപടിയെ അംഗീകരിക്കുന്നുണ്ട്. അതേസമയം തന്നെ നിരോധനത്തിൽ സംശയവുമുണ്ട്. പോപുലർ ഫ്രണ്ടിന്‍റേതിന് സമാനമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനകളെയൊന്നും തൊടാതെ പോപുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായ പലതുമുണ്ടെന്നും സലാം പറഞ്ഞു.

പോപുലർ ഫ്രണ്ടിന്റെ ആശയങ്ങൾ ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കം മുതൽ എതിർത്തിരുന്ന പാർട്ടി മുസ്ലിം ലീഗ് ആണ്. ലീഗിന് തീവ്രത പോരെന്നായിരുന്നു പലരുടെയും വിമർശനം. സമൂഹത്തിൽ പോപുലർ ഫ്രണ്ടിനെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ലീഗ് ശ്രമിച്ച് കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോർത്തത് മറ്റു ചിലരാണ്. പലയിടത്തും ഇപ്പോഴും ഒരുമിച്ചു ഭരിക്കുന്നു. എതിർപ്പുകൾക്ക് ജനാധിപത്യപരമായ മാർഗങ്ങളുണ്ടെന്ന് തന്നെയാണ് ലീഗിന്‍റെ വിശ്വസമെന്നും പി.എം.എ. സലാം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Central government's ban on Popular Front is questionable - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.