ശാന്ത സുന്ദരമായ ലക്ഷദ്വീപി​നെ വർഗീയ വൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിയണമെന്ന്​ ഇ.ടി, പ്രതിഷേധവുമായി കെ.എസ്​.യുവും എം.എസ്​.എഫും എസ്​.എഫ്​.ഐയും

കോഴിക്കോട്​: ലക്ഷദ്വീപിനെ വർഗീയവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർസർക്കാർ പിൻവലിയണമെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി. വിഷയവുമായി ബന്ധപ്പെട്ട്​ ലോക്​സഭയിൽ നടത്തിയ പ്രസംഗവും ഇ.ടി പങ്കുവെച്ചു. ലക്ഷദ്വീപ് അഡ്​മിനിസ്ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ പട്ടേലിനെ എൽപ്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നതാണെന്നാണ്​ മനസ്സിലാക്കുന്നതെന്നും ഇ.ടി ഫേസ്​ബുക്കിൽ കുറിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനം നശിപ്പിക്കുന്ന നടപടികളിൽ നിന്നും ബി.ജെ.പി പിന്തിരിയണമെന്ന്​ കെ.എസ്​.യുവും എസ്​.എഫ്​.ഐയും എം.എസ്​.എഫും ആവശ്യപ്പെട്ടു.

ലക്ഷദ്വീപ്​ അഡ്​മിസ്​ട്രേറ്ററുടെ ഏകാധിപത്യ നടപടികൾക്കെതിരെ പ്രതിഷേധവുമായി ദ്വീപ്​ നിവാസിയും സംവിധായികയുമായ ഐഷ സുൽത്താന രംഗത്തെത്തിയിരുന്നു.

ഇ.ടി മുഹമ്മദ്​ ബഷീർ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

ശാന്ത സുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലിൽ ഒരു വാഴയില വെട്ടി ഇട്ടത് പോലെ കാണുന്ന നിഷ്കളങ്കമായ ഒരു നാട്. 99 ശതമാനത്തിൽ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപിൽ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.

ഇപ്പോൾ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രധിഷേധ സ്വരങ്ങളെ അമർച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് അവർ കരുതുന്നു. ദ്വീപിന് എപ്പോഴും ഒരു നിഷ്കളങ്ക മുഖമുണ്ട്. അതി മഹത്തായ ഒരു ചരിത്ര സാംസ്കാരിക പൈതൃകവും ഉണ്ട്. അത്‌ തകർക്കുന്ന ബെദ്ധപ്പാടിലാണ് ഭരണകൂടം.

99 ശതമാനം മുസ്‌ലിം സമൂഹം താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചു വിടലിൻ വിധേയരായി. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാർഗം. മത്സ്യ തൊഴിലാളികൾക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവർക്ക് സാധനങ്ങൾ വാങ്ങാൻ കരയിൽ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂർ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂർത്തിയായി വരുന്നു. ലക്ഷദ്വീപിൽ പാമ്പുകൾ തീരെ ഇല്ല, കാക്കയും ഇല്ല. എന്നാൽ പാമ്പുകൾ വമിച്ചാൽ ഉണ്ടാകുന്ന വിഷത്തേക്കാൾ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വർഗീയ വിഷ വ്യാപനം ആണ് ഇപ്പോൾ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥമേധാവിത്വം ഉപയോഗിച്ച് നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച് പാർലമെന്റിൽ 13.02.2021 ൽ ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു. തുടർന്നും അവരുട മഹിതമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാൻ കൂടെയുണ്ടാവും.

Full View

എസ്​.എഫ്​.​ഐ പങ്കുവെച്ച വാർത്ത കുറിപ്പ്​: മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശർമ്മയുടെ വിയോഗത്തിന് ശേഷം പ്രഫുൽ .കെ .പട്ടേൽ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്‌ട്രേറ്റർ ചുമതല എടുത്തതിന് ശേഷം ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വർഗ്ഗീയപരമായ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റെടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

ലക്ഷദ്വീപിലെ ജനതയുടെ ഭീഷണിയായി മാറിയ ഇദ്ദേഹത്തിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റുകയും ,ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

കെ.എസ്​.യു സംസ്ഥാന കമ്മറ്റി പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​: ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ.പട്ടേലി​െൻറയും നടപടികൾ അവസാനിപ്പിക്കുക.!

Full View


Tags:    
News Summary - Central government trying to implement fascist rule in Lakshadweep -E.T Muhammed Basheer, ksu, msf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.