തിരുവനന്തപുരം: കോവിഡിന്‍റെ ആഘാതം മറികടന്ന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം സജീവമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവെക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവളത്ത് നടന്ന 30ാമത് സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍കറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണങ്ങൾ പാര്‍ലമെന്‍റ് പാസാക്കുന്നതിനു മുമ്പ് ഫലപ്രദമായ ചര്‍ച്ചകൾ നടത്തണം. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകാം. പക്ഷേ, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കുറക്കാനും സമവായമുണ്ടാക്കാനും കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലും ഉണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. അധികാര ഘടനയില്‍ സര്‍ക്കാറിനും അതിന്‍റേതായ അധികാരപരിധിയുണ്ട്.
ഓരോ സംസ്ഥാനത്തിന്‍റെയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുെവക്കുകയും പഠിക്കുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായവിധം അവയെ രൂപപ്പെടുത്തുകയുമാണു വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷതവഹിച്ചു.
തമിഴ്‌നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗാന രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണർ തമിഴിസൈ സൗന്ദരരാജന്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പേട്ടല്‍, അന്തമാൻ-നിേകാബാര്‍ ലഫ്. ഗവര്‍ണർ അഡ്മിറല്‍ ഡി.കെ. ജോഷി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.