Posted On
date_range Updated On
date_range വനം-വന്യജീവി വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം നാളെ മാനന്തവാടിയിൽ
മാനന്തവാടി: വനം വന്യജീവി വാരാഘോഷ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് വൈകീട്ട് മൂന്നിന് മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴു മുതല്‍ ഒമ്പതുവരെ കല്‍പറ്റയില്‍നിന്ന് മാനന്തവാടിയിലേക്ക് സൈക്കിള്‍ റാലി നടത്തും.മേരിമാതാ കോളജില്‍ രാവിലെ 10 മുതല്‍ ഫോട്ടോ പ്രദര്‍ശനം, വന ഉൽപന്നങ്ങളുടെ പ്രദര്‍ശനം, നാടന്‍ പാട്ട് എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന വാരാഘോഷത്തിന് നോര്‍ത്ത് വയനാട് ഡിവിഷനാണ് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.